കാടിന്റെ തനിമയെ കാത്തു സൂക്ഷിക്കുന്ന കാവിലേക്ക് ഒരു യാത്ര | നീലിയർ കോട്ടം | Updating Kerala

   
   കണ്ണൂരിൽ നിന്നും 15 km ദൂരം മാത്രം ഉള്ള ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. കാവും കാവിനോട്  ചേർന്നു കിടക്കുന്ന അതി മനോഹരമായ  20.18 acre വിസ്തീർണം ഉള്ള ഒരു പ്രകൃതിദത്ത വനവും . ഇതാണ് ചുരുക്കത്തിൽ പറഞ്ഞാൽ നീലിയാർ കോട്ടം . വിസ്തീർണം കുറവാണെങ്കിലും വരുന്ന സഞ്ചാരികളെ ഒരിക്കലും നീലിയാർ കോട്ടം നിരാശപ്പെടുത്തുകയില്ല.
 പല സിനിമകളിലും നീലിയാർ കോട്ടം ഭാഗമായിട്ടുണ്ട് .നഗര കോലാഹലങ്ങളുടെ നടുവിൽ ഇങ്ങനെ ഒരു കാവും ഇത് പോലെയുള്ള ഒരു വനവും കണ്ടു കിട്ടുക എന്നത് ഒരു അത്ഭുതമാണ്. റോഡിനോട് ചേർന്നു കിടക്കുന്ന വനമായതു കൊണ്ട് തന്നെ ഈ വനത്തിൽ പ്രവേശിക്കുന്നത് വളരെ എളുപ്പമാണ്. വന്യമൃഗങ്ങൾ ഒന്നും  ഇല്ലാത്തത് കൊണ്ട്  എല്ലാവര്ക്കും കുടുംബസമേതം തന്നെ ഇവിടെ സന്ദർശിക്കാവുന്നതാണ്.
       പുരാതന ലിപികളുടെ രൂപത്തിലുള്ള വള്ളി പടർപൂക്കളുടെ വടിവുകൾ നീലിയർ കൂട്ടത്തിലെ ദേവിയുടെ കൈയൊപ്പ്‌ എന്ന് ഒറ്റനോട്ടത്തിൽ ആരും പറഞ്ഞു പോകും. തകർന്നടിഞ്ഞിട്ടും ഉയര്തെഴുനെക്കുന്ന വൃക്ഷങ്ങൾ . പുറ്റ് കൂടാരങ്ങൾ . കാവിനുളിൽ കുടികൊള്ളുന്ന ദേവി പ്രതിഷ്ഠ . നമ്മളെ പഴയ കാലത്തേക്ക് കൊണ്ട് പോകുന്ന കൽപ്പടവുകൾ, എന്നിവയൊക്കെയാണ് ഈ നീലിയൽ കോട്ടത്തിന്റെ പ്രത്യേകതകൾ.
       ചുറ്റുമുള്ള നഗര പ്രദേശങ്ങളിൽ ചൂട് അനുഭവപ്പെടുമെങ്കിലും ഈ വനത്തിൽ കയറിയാൽ നല്ല തണുപ്പ് ആസ്വദിക്കുകയും നല്ല ശുദ്ധ വായു ശ്വസിക്കുകയും ചെയ്യാം. ശാന്തമായ അന്തരീക്ഷം നീലിയർ കോട്ടത്തിലേക്ക് വീണ്ടും വരുവാൻ നമ്മെ  പ്രരിപ്പിക്കുന്നു


How to go there:

കണ്ണൂർ തളിപ്പറമ്പ റോഡിൽ ധർമ്മശാല എന്ന സ്ഥലത്തു നിന്നും കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് റോഡിലേക്ക് [ ചെറുക്കുന്നു തറ റോഡ് ] കയറുക ഇവിടെ നിന്നും വെറും 1.4 km മാത്രമേ നീലിയർ കൊട്ടത്തേക്ക്  ഉള്ളു.
ബസ്സ് മാർഗം ആണ് വരുന്നതെങ്കിൽ തളിപ്പറമ്പ് കണ്ണൂർ ബസിൽ കയറി ധർമ്മശാല എന്ന സ്ഥാലത്തു ഇറങ്ങുക. അവിടെ നിന്നും ചെറുകുന്ന്  തറ ബസ്സ് കയറിയിട്ട് കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്നും നടക്കേണ്ട ദൂരമേ ഈ നീലിയർ കൊട്ടത്തേക്ക്  ഉള്ളു.
ട്രെയിൻ മാർഗം ആണ് വരുന്നതെങ്കിൽ കണ്ണപുരം ട്രെയിൻ ഇറ തളിപ്പറമ്പ് ബസ്സ് കയറി കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും നടക്കേണ്ട ദൂരമേ ഈ നീലിയർ കൊട്ടത്തേക്ക്  ഉള്ളു.

Comments