കണ്ണൂരിലെത്തുന്നവർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ പോകാവുന്ന 5 സ്ഥലങ്ങൾ | Updating Kerala

1. പറശ്ശിനികടവ്



പറശ്ശിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തീർത്ഥാന കേന്ദ്രം കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് , ജാതിക്കും മതതത്തിനും അതീതമായി കണ്ണൂര്ക്കാർ ഒന്നടക്കം സങ്കടം പറയാൻ പോകുന്ന സ്ഥലമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ.

വടക്കൻ കേരളത്തിലെ പുണ്യ തീർത്ഥാടന കേന്ദ്രത്തിൽ ഒന്നായ ഈ ക്ഷേത്രം എല്ല സന്ദർശകർക്കും സൗജന്യമായി ഭക്ഷണവും താമസവും നൽകുന്നു . രാവിലെ മുതൽ രാത്രി വരെ മുത്തപ്പനെ കാണുവാൻ വരുന്ന എല്ലാവർക്കും ചായയും പ്രസാദവുമായ അവിലും പയറും കിട്ടും ഉച്ചയ്ക്കും രാത്രിലും ഊണും ലഭിക്കും

ബസ്സിന് പോകുന്നവർക്ക് കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ മതി കണ്ണപുരം റെയിൽവേ സ്റ്റേഷൻ ആണ് തൊട്ടടുത്തുള്ളത്

2. വിസ്മയ വാട്ടർ തീം പാർക്ക്



പറശ്ശിനിക്കടവ് സന്ദർശിച്ച ശേഷം സഞ്ചാരികളെ കാത്ത് നിൽക്കുന്നത് ഒരു അത്ഭുത ലോകമാണ്. കുട്ടികൾ കൗമാരക്കാർ യുവാക്കൾ ദമ്പതികൾ മുതിർന്നവർ എന്നിങ്ങനെ എല്ലാവർക്കും ആസ്വദികമാകും വിധം നിർമ്മിച്ചിട്ടുള്ള വാട്ടർ തീം പാർക്കാണിത് പറശ്ശിനി കടവിൽ നിന്നും വെറും 1.5 km ദൂരമേ ഇവിടത്തേക്ക് ഉള്ളു

3. പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്


വിസ്മയ വാട്ടർ  തീം പാർക്കിൽ നിന്നും വെറും 1 km ദൂരെയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം . ഇവിടെ സഞ്ചാരികളെ കാത്ത് നിൽക്കുന്നത് വിവിധ തരത്തിലുള്ള പാമ്പുകളും പക്ഷികളും മൃഗങ്ങളും ആണ് .കൂടുതൽ പ്രാധാന്യം ഇവിടെ പാമ്പുകൾക്ക് ആണ്
4. നീലിയർ കോട്ടം

പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ നിന്നും വെറും 3 KM ദൂരത്തിലുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് നീലിയാർ കോട്ടം .നീലിയാർ കോട്ടം എന്ന കാവും അതിനു ചുറ്റുമുള്ള ചെറിയ വനവുമാണ് നിലിയാർ കോട്ടം വിനോദ സഞ്ചാരികൾക്കായി തുറന്ന് വച്ചിരിക്കുന്ന നിധി
5. വെള്ളിക്കിൽ എക്കോ ടൂറിസം പാർക്ക്



നീലിയാർ കോട്ടത്തിൽ നിന്നും 3 Km ദൂരെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് . വെള്ളിക്കിൽ പുഴയോട് ചേർന്ന്‌ നിർമ്മിച്ച ഒരു പാർക്കാണിത് . കണ്ടൽക്കാടും പുഴയും തടാകവും തടാകത്തോട് ചേർന്ന്  കിടക്കുന്ന ഒരു നീണ്ട നടപ്പാത എന്നിവയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്

ആദ്യം പറശ്ശിനിക്കടവ് അതിനു ശേഷം വിസ്മയ വാട്ടർ തീം പാർക്ക് ,പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്  , നീലിയാർ കോട്ടം , വെള്ളിക്കിൽ എക്കോ ടൂറിസം പാർക്ക് എന്നിങ്ങനെ സന്ദർശിച്ചാൽ ഒരു ദിവസം കൊണ്ട് ഈ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂർണമായും ആസ്വദിക്കുവാൻ സാധിക്കും വിസ്മയമ വാട്ടർ തീം പാർക്ക് നീലിയാർ കോട്ടം എന്നിവയുടെ എൻട്രി ഫീസ് അടക്കം 1000 രൂപയിൽ താഴയെ വരുന്നുള്ളു



Comments