വിജയ് ദേവരകൊണ്ടയുടെ മലയാളത്തിൽ മൊഴിമാറ്റി റിലിസ് ചെയ്യുന്ന ആദ്യ സിനിമയാണ് ഡിയർ കോമ്രേഡ് | Movie review | Updating Kerala

Image result for dear comrade malayalam
ഡിയർ കോമ്രേഡ് നിങ്ങൾ ഉദ്ദേശിക്കുന്ന പൊളിറ്റിക്കൽ സിനിമ അല്ല . Bharath lhamma യുടെ സംവിധാനത്തിലെത്തുന്ന ഡിയർ കോമ്രേഡിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത് വിജയ് ദേവരകൊണ്ടയുടെ മലയാളത്തിൽ റിലിസ് ചെയ്യുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്

ബോബിയായി വിജയ് ദേവരകൊണ്ടയും ലില്ലിയായി രശ്മിക മന്ദാനയും വേഷമിടുന്ന ഈ സിനിമയിൽ ഇവരുടെ പ്രണയവും തുടർന്നുള്ള സംഭവങ്ങൂമാണ് സിനിമയുടെ ഇതിവൃത്തം പെട്ടന്ന് ദേഷ്യം വരുന്ന ബോബിയുടെ ജീവിതത്തിലേക്ക് പഴയ കളിക്കൂട്ടുക്കാരിയായ ലില്ലി കടന്നു വരുന്നു
Image result for dear comrade malayalam
ബോബിയുടെ എടുത്ത് ചാട്ടം കാരണം കൂട്ടുക്കാർക്കടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതെല്ലാം പോരാട്ടം ആണെന്നാണ് ബോബിയുടെ നിലപ്പാട് . ഇതിനിടയിൽ ബോബിയും ലില്ലിയും പ്രണയത്തിലാവുകയും ചെയ്യുന്നു .ചില സംഭവവികാസങ്ങളുടെ പേരിൽ പിരിയുന്ന ഇവർ മറ്റൊരു സാഹച്ചര്യത്തിൽ വീണ്ടും കണ്ടുമുട്ടുന്നു . പിന്നിട് അവർക്ക് ഒന്നിക്കുവാൻ സാധിക്കുമോ ഇല്ലയോ എന്നതാണ് ഈ സിനിമ പറയുന്നത്

പ്രമേയപരമായി പുതുമകൾ അവകാശപ്പെടാനില്ലാത്ത സിനിമയാണെങ്കിലും ടിപ്പിക്കൽ തെലുങ്കു പടത്തിന്റെ രീതിയിൽ അല്ല ഡിയർ കോമ്രേഡ് കഥ പറഞ്ഞു പോകുന്നത് പ്രധാനമായു. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറക്കുന്നത് .സിനിമ ആവശ്യമില്ലാതെ വളരെയധികം വലിച്ചു നീട്ടി എന്ന് വേണമെങ്കിൽ പറയാം മലയാളത്തിലേക്ക് മൊഴി മാറ്റിയത്തിന്റെ പോരയ്മകൾ പലതും അനുഭവപ്പെട്ടു  എന്നീ കാര്യങ്ങൾ ഒഴിച്ചാൽ വളരെ നല്ല ഒരു സിനിമ എന്നു തന്നെ പറയാം നിങ്ങൾക്ക് ധൈര്യമായി തിയേറ്ററിൽ പോയി കാണാം

Comments