നിർമ്മാതാവിനും പ്രേക്ഷകർക്കും ഒരു പോലെ ലാഭം ഉണ്ടാക്കുന്ന സിനിമയാണ് തണീർ മത്തൻ ദിനങ്ങൾ | Movie Review | Updating Kerala

Image result for thanner mathan dinangal
നിർമ്മാതാവിനും പ്രേക്ഷകർക്കും ഒരു പോലെ ലാഭം ഉണ്ടാക്കുന്ന  സിനിമയാണ് തണീർ മത്തൻ ദിനങ്ങൾ . ഒരു മുഴു നീള കോമഡി എൻറെട്രെയിനർ ആണ് ഈ സിനിമ  Diboy Poulose , Girish A D എന്നിവർ ചേർന്ന് തിരക്കഥ എഴുതി Girish A D സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയ്സണായി പുതുമുഖ താരമായ Mathew thomas ഉം കീർത്തിയായി Anaswara rajan വേഷമിടുന്നു Ravi padmanabhan ആയി നമ്മുടെ സ്വന്തം വിനീത് ശ്രീനിവാസും

സിനിമയുടെ തുടക്കം തന്നെ ഗംഭീരം. ഒരു അടിയുടെ സീനിലാണെങ്കിലും തുടക്കം എങ്കിലും അതും നല്ല Comedy സീൻ ആക്കിയെടുക്കാൻ സാധിച്ചു . ജയ്സണിന്റെ  ജീവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്
Image result for thanner mathan dinangal
പ്ലസ് വണിന് ചേരാൻ പോകുന്നത് മുതൽ +2 അവസാനിക്കുന്നത് വരെ ഉള്ള കുറച്ച് നല്ല നിമിഷങ്ങളാണ് ഈ കൊച്ചുസിനിമയിൽ കാണുന്നത് . ആ നിമിഷങ്ങളിൽ എല്ലാവരും ജീവിച്ച് കാണിച്ചു .സ്ക്കൂൾ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളും സൗഹൃദവും പ്രണയവും ചെറു പ്രതികാരങ്ങളും എല്ലാം തന്നെ പ്രേക്ഷകന് നല്ല രീതിയിൽ ആസ്വദിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്

നായകനായ ജയ്സണിന്റെ ഇൻട്രോ സീൻ ആണ് വേറെ ലെവൽ. ആ ആറ്റിട്യൂട് ഇൻട്രോ സീൻ ഒരുക്കിയ സംവിധായകന് കൈയടി നൽകാതിരിക്കാനാകില്ല , പിന്നീടങ്ങ് ജയ്സണിന്റെ പ്രണയവും സൗഹ്യദവും പ്രതികാരവും എല്ലാം ഒരു ഓളം പോലെ അങ്ങ് പോവുകയാണ് അതിനിടയിൽ രവി മാഷായി വിനിതേട്ടൻ കടന്നു വരുന്നതോട് കൂടി സിനിമയുടെ ഭംഗി കൂടുന്നു . പിന്നെ പ്ലസ് ടു പരീക്ഷ എഴുതി കഴിഞ്ഞുള്ള അവസാന 10 മിനിട്ട് എന്റെ സാറെ ചിരിച്ച് ചിരിച്ച് വയറിന്റെ ഊപ്പാളി ഇളകി എന്ന് പറയേണ്ടി വരും

ഇതിലെ പ്രണയ ഗാനമായ ജാതിക്കത്തോട്ടം എന്ന ഗാനവും അതിന്റെ രംഗങ്ങളും യുടുബിൽ ഇറങ്ങിയപ്പോൾ തന്നെ വൈറലായിരുന്നു. ഇനി ഇപ്പോ സിനിമയും ഒരു രക്ഷ ഇല്ലാത്തോട് ഉറപ്പിച്ച് പറയാം ഈ സിനിമ ഒരു വമ്പൻ ഹിറ്റ് ആയിരിക്കും .

Comments