വയസ്സായി വൈറലാകുന്നതിനു വേണ്ടി ഒരു ആപ്പ് | Updating Kerala


 യുവാക്കളായ സുഹൃത്തുക്കളിൽ പലരുടെയും കഴിഞ്ഞ ദിവസങ്ങളിലേ സോഷ്യൽ മീഡിയാ പോസ്റ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും നിറഞ്ഞ് നിന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. നരച്ചമുടിയും ചുളിഞ്ഞ മുഖവുമുള്ള വൃദ്ധ മുഖങ്ങളാണ്. ഫെയ്സ് ആപ്പിന്റെ കരുവിരുതായിരുന്നു അത്. മുഖത്ത് പലവിധ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. 2017 ജനുവരിയിൽ അവതരിപ്പിക്കപ്പെട്ട ഫെയ്സ് ആപ്പ് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.


റഷ്യൻ ഡെവലപ്പർമാർ നിർമിച്ച ഈ ആപ്ലിക്കേഷൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നത്. വൃദ്ധ മുഖം ഉൾപ്പടെ വിവിധ ഫിൽറ്ററുകൾ ഫെയ്സ് ആപ്പിൽ ലഭ്യമാണ്. ഇതിൽ ഇപ്പോഴത്തെ മുഖം പ്രായമായാൽ എങ്ങനെയായിരിക്കുമെന്ന് കാണാനാണ് പലരും ഇഷ്ടപ്പെടുന്നത്. ചിരിക്കാത്ത മുഖത്ത് ചിരി വരുത്താനും, പ്രായമായവരെ യുവാക്കളാക്കാനും, ഭംഗികൂട്ടാനും ഉൾപ്പടെയുള്ള ഫിൽറ്ററുകൾ ഇതിൽ ലഭ്യമാണ്.

ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഫെയ്സ് ആപ്പ് ലഭ്യമാണ്. അതേസമയം ഫെയ്സ് ആപ്പ് ഒരു സൗജന്യ ആപ്ലിക്കേഷൻ അല്ല. മൂന്ന് ദിവസം മാത്രമേ ഇത് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കൂ. അഒരു വർഷത്തെ സബ്സ്ക്രിപ്ഷന് 1699 രൂപയാണ് ഐഓസ് പതിപ്പിൽ ഇതിന് വില.

നിരുപദ്രവകരമായ തമാശയും വിനോദവും ലക്ഷ്യമാക്കിയുള്ള ആപ്ലിക്കേഷൻ 2017 തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു. ഫെയ്സ് ആപ്പ് ഫിൽറ്ററുകൾ ഉപയോഗിക്കുമ്പോൾ കറുത്തവരെ വെളുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആപ്പ് വംശീയ വിവേചനം നടത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

ഇത് കുടാതെ അനുവാദമില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറുന്നുവെന്ന ആരോപണവും ആപ്പിനെതിരെ ഉയരുന്നുണ്ട്.

 ഫെയ്സ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനു വേണ്ടി താഴെയുള്ള ലിങ്ക്  ഓപ്പൺ ചെയ്യുക

 https://play.google.com/store/apps/details?id=io.faceapp







Comments