ആമസോണിന് വെല്ലുവിളി ഉയർത്തി ഫ്ലിപ്പ്കാർട്ട് | Updating Kerala


അങ്ങനെ ഫ്ലിപ്പ്കാർട്ടും വീഡിയോ സ്ട്രീമിങ്ങ് സർവിസിന് തുടക്കമിട്ടു. ആമസോൺ പ്രൈം വീഡിയോ മാതൃകയിലാണ് ഫ്ലിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ്ങ് സർവിസ് ആരംഭിച്ചിരിക്കുന്നത് . പക്ഷേ ഫ്ലിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ്ങ് സർവിസിനുള്ള പ്രത്യേകത എന്താണെന്നു വച്ചാൽ നിലവിൽ വീഡിയോ സ്ട്രീമിങ്ങ്നു വേണ്ടി പ്രത്യേകമായൊരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല നിലവിലുള്ള ഫ്ലിപ്പ്കാർട്ട് ഓൺലൈൻ ഷോപ്പിങ്ങ് അപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് വീഡിയോസ് ആസ്വദിക്കാം .മറ്റെരു പ്രത്യേകത ഇപ്പോൾ ഈ സർവീസ് തികച്ചും സൗജന്യമാണ് നിലവിൽ  വീഡിയോ സ്ട്രീമിങ്ങ്നു ഇടയിൽ പരസ്യങ്ങൾ ഇല്ല എന്നതും എടുത്തു പറയണ്ട കാര്യമാണ് എന്നാൽ വരും ദിവസങ്ങളിൽ വീഡിയോ സ്ട്രീമിങ്ങ്നു ഇടയിൽ പരസ്യം ഉൾപെടുത്തിയേക്കും എന്ന റിപ്പോർട്ടും ഉണ്ട്. നിലവിൽ ആമസോൺ പ്രൈം , നെറ്റ്ഫ്ലിക് സ് , ഹോട്ട് സ്റ്റാർ എന്നി വീഡിയോ സ്ട്രീമിങ്ങ് സർവിസ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഈ വീഡിയോയും പ്രവർത്തിക്കുന്നത്

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഇപ്പോൾ നിലവിൽ ഫ്ലിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ്ങ് സർവിസ് ലഭിക്കുകയുള്ളു. ആൻഡ്രോയ്ഡ് 6.17 വേർഷനു മുകളിലുള്ള മൊബൈൽ ഫോണുകളിൽ മാത്രമേ വീഡിയോ സ്ട്രീമിങ്ങ് സർവിസിന് ലഭ്യമാവുകയുള്ളു . ഈ വീഡിയോ സ്ട്രീമിങ്ങ് സർവിസിന് ഉപയോഗിക്കുന്നതിന് ഫ്ലിപ്പ്ക്കാർട്ട് അപ്പിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക നേരത്തെ ഇൻസ്റ്റാൾ ചെയ്തവർ അപ്ഡേറ്റ് ചെയ്താൽ മതി.

ഫ്ലിപ്പ്കാർട്ട് അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് ഇടത് വശത്ത് കാണുന്ന സൈഡ് മെനു തുറന്ന് കഴിഞ്ഞാൽ നാലാമതായി വീഡിയോ സ്ട്രീമിങ്ങ് സർവീസ് കാണുവാൻ സാധിക്കും . ലോഗ് ഇൻ ചെയ്താൽ മാത്രമേ ഈ സർവീസ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. 
ഡൈസ് മീഡിയ, ടിവിഎഫ്, വൂട്ട്, അറേ എന്നീ വീഡിയോ നിര്‍മ്മാതാക്കളുടെ വീഡിയോകളും, ചില ബോളിവുഡ് സിനിമകളുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ വന്നു തുടങ്ങിയിട്ടില്ല. വീഡിയോ സേവനത്തോട് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വന്തം വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ആണ് ഫ്ലിപ്പ്കാർട്ട് പദ്ധതി ഇടുന്നത്. ഹിന്ദി വീഡിയോകളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്ന പ്രധാന കണ്ടന്റ്.  ചില തമിഴ്, കന്നഡി വീഡിയോകളും ലഭ്യമാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉള്ളടക്കം ഫ്ലിപ്പ്കാർട്ട് വിഡിയോയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Comments