കണ്ണൂരിനുമുണ്ട് സ്വന്തമായി ഒരു മൊബൈൽ ആപ്പ് | Updating Kerala

കണ്ണൂരിനു സ്വന്തമായി ഒരു ആൻഡ്രോയിഡ് ആപ്പ് ഉണ്ട് . കണ്ണൂർ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ആണ് ഈ അപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത് . കണ്ണൂരിൽ ജീവിക്കുന്നവർക്കും കണ്ണൂരിൽ എത്തുന്നവർക്കും വളരെ ഉപകരിക്കുന്ന ഒരു അപ്ലിക്കേഷൻ ആണിത് . ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറിയാൽ മതി. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ We are Kannur എന്ന് സെർച്ച് ചെയ്താലും നിങ്ങൾക്കിത് ലഭിക്കും.

ഈ അപ്ലിക്കേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്താണെന്ന് വച്ചാൽ കണ്ണൂരിലെ പ്രധാനപ്പെട്ട എല്ലാ ഓഫിസുകളുടെയും നമ്പറുകളും ഇ മെയിൽ അഡ്രസ് തുടങ്ങിയവയും വിരൽ തുമ്പിൽ നിങ്ങൾ ലഭിക്കും എന്നതാണ്, കൂടാതെ ലോക്കേഷനും ഗൂഗിൾമാപ് വഴി ലഭ്യമാക്കിയിട്ടുണ്ട് .

നവകേരള കർമ്മ സേനയിൽ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാൽ ഈ ആപ്ലിക്കേഷനിലുള്ള അഴിമതി അലേർട്ട് എന്ന ഡെസ്ക്ക് മുഖേന നിങ്ങൾക്ക് പരാതി നൽകാൻ സാധിക്കും എന്നതാണ്.

ടൂറിസം വകുപ്പിന്റെ കണ്ണൂരിൽ നടക്കുന്ന ഇവൻറുകൾ അറിയുന്നതിനു ഈ ആപ്പിൽ സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ സെഡ് സ്ലൈഡ് മെനുവിൽ വാട്ടർ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ, ലാന്റ് ടാക്സ് എന്നിവ അടക്കാനുള്ള ലിങ്ക്  കൊടുത്തിരിക്കുന്നു . കൂടാതെ കണ്ണൂർ ക്ലാസ്റൂം എന്ന യൂട്യൂബ് ചാനലിന്റെ ലിങ്കും ഖാദി തുണിത്തരങ്ങൾ ഓൺലൈനിലൂടെ വാങ്ങുന്നതിനുമുള്ള ലിങ്കും ഈ ലെഫ്റ്റ് സൈഡ് സ്ലൈഡ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Click to Download
https://play.google.com/store/apps/details?id=org.nic.wearekannur

Comments