Vivo S 1ന്റെ ഓഫ്-ലൈൻ പ്രീ ബുക്കിംങ്ങ് ആരംഭിച്ചിരിക്കുന്നു | VIVO S1 | Updating Kerala

Image result for vivo s1 launching date in india official announcement

വളരെ ആകാംഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഒരു മോഡൽ ആണ് Vivo S 1പിന്നിൽ മൂന്ന് ക്യാമറകളിൽ ഒളിപ്പിച്ച വിസ്മയം ഇന്ത്യക്കാരുടെ കൈകളിൽ എത്താൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. August 7 നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് .

പിന്നിൽ മുകളിൽ ഇടത് ഭാഗത്ത് താഴെക്കായി 16 MP 8 MP 2 MP എന്നിങ്ങനെ മുന്ന് ക്യാമറകൾ  ആണ് ഉള്ളത് .മുന്നിൽ 32 MP സെൽഫി ക്യാമറ മുകളിൽ നടുഭാഗത്തായി ഉൾപ്പെടുത്തിയിരിക്കുന്നു .

6.38 ഇഞ്ച് Super AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത് .ഫിഗർ പ്രിന്റ് സെൻസർ ഡിസ്പ്ലേയിൽ തന്നെ ഒരുക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
Image result for vivo s1 launching date in india official announcement

4GB RAM 128GB Internal Storage , 6GB RAM 128 GB Internal Storage , 8GB RAM 256 GB Internal Storage  എന്നി വേരിയെറ്ററുകളിലാണ് Vivo S1 ലഭിക്കുക. Android 9.0 Pie ഓപറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിന് 4500 mAh ബാറ്ററിയുടെ കരുത്താണ് നൽകിയിരിക്കുന്നത് .കൂടാതെ ഫാസ്റ്റ് ചാർജിങ്ങും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Diamond Black ,Skyline Blue എന്നി കളറുകളിലാണ് Vivo S1 ലഭിക്കുക. 4GB RAM 128GB വെരിയൻറിന് 17990 ₹യും, 6GB RAM 128 GB വെരിയൻറിന് 19990 ₹യും, 8GB RAM 256 GB വെരിയൻറിന് 24990 രൂപയും ആണ് വില. ഇന്ത്യയിലെ ഓഫ് ലൈൻ പ്രീ ബുക്കിംങ്ങ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു. Off-line സ്റ്റോറുകൾ വഴി 2000 ₹ നൽകി പ്രീ ബുക്കിങ്ങ് ചെയ്യാൻ സാധിക്കും. ഓൺ ലൈൻ പ്രീ ബുക്കിങ്ങ് പെട്ടന്ന് തന്നെ ലഭ്യമായി തുടങ്ങും.

Comments