മറ്റുള്ളവർ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടാല്ലോ? | Updating Kerala


വാട്ട്സ് അപ്പിന്റെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നായിരുന്നു കുറച്ച് വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സ്റ്റാറ്റസിനെ ചിത്രങ്ങളുടെയും വീഡീയോകളുടെയും ലോകത്ത് എത്തിച്ചത് . പുതിയ രീതിയില്ലള്ള സ്റ്റാറ്റസ് ഉൾകൊള്ളാൻ സാധിക്കാത്ത ഉപഭോക്താകൾക്ക് വാട്ട്സ് അപ്പ് ആ പഴയ സ്റ്റാറ്റസ് തിരിച്ചു നൽകി. പക്ഷേ മറ്റൊരു പേരിൽ ആയിരുന്നു എന്നു മാത്രം . about എന്നാണ് ആ പഴയ സ്റ്റാറ്റസ് ഇപ്പോൾ അറിയപ്പെടുന്നത് .

സ്റ്റാറ്റസ് ആർക്ക് വേണമെങ്കിലും ഇടാം ചിത്രങ്ങളായി വീഡിയോകളായി  വാക്കുകളായി  .എന്നാൽ ഈ സ്റ്റാറ്റസ് കാണണം എന്നുണ്ടെങ്കിൽ ഇടുന്ന ആളും കാണുന്ന ആളും പരസ്പരം നമ്പർ സേവ് ചെയ്തിരിക്കണം. ആരൊക്കെ  നമ്മുടെ സ്റ്റാറ്റസ് കണ്ടു എന്നും അറിയാൻ സാധിക്കും . പലർക്കും മറ്റുള്ളവരുടെ സ്റ്റാറ്റസ് കാണണം എന്നാൽ നമ്മൾ സ്റ്റാറ്റസ് കണ്ട കാര്യം സ്റ്റാറ്റസ് ഇട്ടവർ അറിയരുത് എന്നാണ് ആവശ്യം.

വാട്ട്സ് അപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് വലിയ പരിഗണന നൽകുന്നുണ്ട്.  അങ്ങനെ ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം വന്ന ഒരു സംവിധാനമാണ് മറ്റുള്ളവർ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണാനുള്ള വഴി . ഇതിനു വേണ്ടി Read receipt ഓപ്ഷൻ ഡിസേബിൾ ചെയ്താൽ മതി.


ഇനി Read receipt  ഓപ്ഷൻ എങ്ങനെ ഡിസേബിൾ ചെയ്യാം എന്ന് നോക്കാം . വാട്ട്സ് അപ്പ് ഓപ്പൺ ചെയ്ത ശേഷം മുകളിലുള്ള 3 dots ൽ ടച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന മെനുവിൽ സെറ്റിങ്ങ്സ് സെലക്ട് ചെയ്യുക. ലഭിക്കുന്ന സ്ക്രീനിൽ Account ൽ privacy എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക അതിൽ സ്റ്റാറ്റസിനു താഴെ Read receipt  എന്ന ഓപ്ഷൻ കാണുവാൻ സാധിക്കും ഇത് ഡിസേബിൾ ചെയ്താൽ മതിയാകും .ഇനി ഇത് ഡിസേബിൾ ചെയ്താൽ ആരൊക്കെ നമ്മുടെ സ്റ്റാറ്റസ് കണ്ടു എന്നതും നമുക്ക് അറിയാൻ സാധിക്കില്ല .

Comments