അങ്ങനെ അംബാനിയും വാങ്ങിച്ചു വൈദ്യൂത കാറുകളുടെ രാജാവിനെ | Updating Kerala


ടെസ്‌ലയുടെ വരവാണ് ലോകത്ത്‌ വൈദ്യൂത കാറുകളെ ജാനകിയമാക്കി തുടങ്ങിയത് . ടെസ്ല  ഇലക്ട്രിക് കാറുകളുടെ മികവ് എന്തെന്ന് ജനം മനസിലാക്കിയതോടെ ഇലക്ട്രിക് കാറുകളുടെ ജനപ്രീതി വർദ്ധിച്ചു. അങ്ങനെ ടെസ്ലയുടെ വരവ് മറ്റ് കാർ കമ്പനികളെ ഇലക്ട്രിക് കാറുകളുടെ നിർണത്തിലേക്ക്  ശ്രദ്ധ തിരിക്കാൻ കാരണം ആയി നിലവിൽ ഇലക്ട്രിക്ക് കാറുകളുടെ രാജാവായി ആണ് ടെസ്ല കാറുകൾ അറിയപ്പെടുന്നത് 

 നിലവിൽ ഇന്ത്യയിൽ പ്രവർത്തനം ഇല്ലാത്ത ഈ ഇലക്ട്രിക്ക് ഭീമന്മാർ വരും വർഷങ്ങളിൽ ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുമെന്ന്  അടുത്തിടെയാണ് പറഞ്ഞത്. ഇന്ത്യൻ ഓപ്പറേഷൻസ് ആരംഭിക്കും മുമ്പ് ടെസ്‍ലയെ സ്വന്തമാക്കിയിരിക്കുന്നത് മുകേഷ് അംബാനിയാണ് .

ടെസ്‌ലയുടെ മോഡൽ എസ് 100ഡിയാണ് അംബാനിയുടെ ഗ്യാരേജിലെ പുതിയ കാർ. ഇതോടെ ടെസ്‌ല ഇംപോർട്ട് ചെയ്ത് ഉപയോഗിക്കുന്ന ചുരുക്കം ഇന്ത്യക്കാരുടെ ലിസ്റ്റിൽ അംബാനിയും ഇടം പിടിച്ചു. ടെസ്‌ലയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് മോഡല്‍ എസ്. 2012 മുതൽ വിപണിയിലുള്ള കാറിൽ 100 കിലോവാട്ട് കരുത്തുള്ള ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 423 പിഎസ് കരുത്തും 660 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.3 സെക്കന്റുകൾ മാത്രം മതി ഈ കാറിന്. ഒരു പ്രാവശ്യം പൂർണമായും ചാർജ് ചെയ്താൽ 495 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്. 99990 യുഎസ് ഡോറളാണ് മോഡൽ എസിന്റെ അമേരിക്കൻ വില. ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുമ്പോൾ ടാക്സ് അടക്കം ഏകദേശം 1.5 കോടി രൂപയാകും.

Comments