പത്ത് കോടി സബ്‌സ്‌ക്രൈബർമാർക്ക് റെഡ് ഡയമണ്ട് ക്രിയേറ്റര്‍ ബട്ടണുമായി യൂട്യൂബ്



യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് പ്രോത്സാഹനമായി സബ്‌സക്രൈബര്‍മാരുടെ എണ്ണത്തില്‍ എണത്തിന്റെ അടിസ്ഥാനത്തിൽ യൂട്യൂബ് ക്രിയേറ്റര്‍ ബട്ടണുകൾ നല്‍കാറുണ്ട്. സില്‍വര്‍ ബട്ടൺ , ഗോള്‍ഡ് ബട്ടൺ , ഡയമണ്ട് ബട്ടൺ എന്നിങ്ങനെ മൂന്ന് വിധം അവാര്‍ഡുകളാണ് ഇതുവരെ യൂട്യൂബ് നല്‍കിയിരുന്നത്.   ഒരു ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുന്ന ചാനലുകള്‍ക്കാണ് സില്‍വര്‍ ക്രിയേറ്റര്‍ ബട്ടൺ നല്‍കുക. വെള്ളി നിറത്തിലുള്ള യൂട്യൂബ് ലോഗോ ആണിത്. 10 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുന്ന ചാനലിന് സ്വര്‍ണനിറത്തിലുള്ള ലോഗോ അടങ്ങുന്ന ഗോള്‍ഡ് ക്രിയേറ്റര്‍ ബട്ടൺ ഒരു കോടി സബ്‌സ്‌ക്രൈബര്‍ മാരെ ലഭിക്കുന്ന ചാനലിന് വജ്രരൂപത്തിലുള്ള ലോഗോ അടങ്ങുന്ന ഡയമണ്ട് ബട്ടനുമാണ് നല്‍കുക. എന്നാല്‍ അടുത്തിടെ  ടിസീരീസ്, പ്യൂഡൈപീ (PewDiepie) എന്നീ യൂട്യൂബ് ചാനലുകള്‍ ഈ പരിധികളെല്ലാം മറികടന്ന് പത്ത് കോടി സബ്‌സ്‌ക്രൈബര്‍മാരെ സ്വന്തമാക്കി. ഇതോടെ പുതിയ ക്രിയേറ്റര്‍ ബട്ടൺ  സൃഷ്ടിച്ചിരിക്കുകയാണ് യൂട്യൂബ്. റെഡ് ഡയമണ്ട് ക്രിയേറ്റര്‍ ബട്ടൺ എന്നാണ് ഇതിന് പേര്. ചുവന്ന നിറത്തിലുള്ള വൈരക്കല്ലിന്റെ മാതൃകയിലുള്ള യൂട്യൂബ് ലോഗോ ആണ് ഈ പുരസ്‌കാരത്തിലുള്ളത്.   ഇതിന്റെ ഒരു വീഡിയോയും യൂട്യൂബ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Comments