ബി​സി​സി​ഐ​ ഇ​നി ദാ​ദ ഭരിക്കും , അ​ധ്യ​ക്ഷ​ന്‍; അ​മി​ത് ഷാ​യു​ടെ മ​ക​ന്‍ സെ​ക്ര​ട്ട​റി

മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നും ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സൗ​ര​വ് ഗാം​ഗു​ലി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ (ബി​സി​സി​ഐ) അ​ധ്യ​ക്ഷ​നാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​പ്പോ​ള്‍ ഗാം​ഗു​ലി മാ​ത്ര​മാ​ണു പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ഈ ​മാ​സം 23-നു ​ന​ട​ക്കു​ന്ന ബി​സി​സി​ഐ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണു ബി​സി​സി​ഐ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ മ​ക​ന്‍ ജ​യ് ഷാ​യ്ക്കും എ​തി​രാ​ളി​ക​ളി​ല്ല. കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ മു​ന്‍ ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​രു​ണ്‍ സിം​ഗ് ധൂ​മ​ല്‍ (ട്ര​ഷ​റ​ര്‍), കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ര്‍​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ര്‍​ക്കും എ​തി​രാ​ളി​ക​ളി​ല്ല. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു ഗാം​ഗു​ലി​ക്കൊ​പ്പം പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന ക​ര്‍​ണാ​ട​ക​യു​ടെ പ്ര​തി​നി​ധി ബ്രി​ജേ​ഷ് പ​ട്ടേ​ല്‍ ഐ​പി​എ​ല്‍ ചെ​യ​ര്‍​മാ​നാ​കും.

നാ​ട​കീ​യ നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണു ഗാം​ഗു​ലി ബി​സി​സി​ഐ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് അ​നു​രാ​ഗ് താ​ക്കൂ​ര്‍ വി​ഭാ​ഗം ഗാം​ഗു​ലി​യേ​യും നി​ല​വി​ലെ ബി​സി​സി​ഐ ന​ട​പ​ടി​ക​ളി​ല്‍ അ​സം​തൃ​പ്ത​രാ​യ എ​ന്‍. ശ്രീ​നി​വാ​സ​ന്‍ വി​ഭാ​ഗം ബ്രി​ജേ​ഷ് പ​ട്ടേ​ലി​നേ​യും പി​ന്തു​ണ​ച്ച​തോ​ടെ മ​ല്‍​സ​രം ക​ടു​ത്തു. എ​ന്നാ​ല്‍ ബി​സി​സി​ഐ അം​ഗ​ങ്ങ​ളെു​ട സ​മ​യ​വാ​യ ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ ബ്രി​ജേ​ഷ് പ​ട്ടേ​ലി​ന് ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ന​ല്‍​കി അ​നു​ന​യി​പ്പി​ച്ച​തോ​ടെ ഗാം​ഗു​ലി​ക്കു ന​റു​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​മി​ത് ഷാ ​ക​ഴി​ഞ്ഞ മാ​സ​മാ​ണു ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ​ത്. ലോ​ധ ക​മ്മി​റ്റി നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​നം ന​ഷ്ട​മാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ബി​സി​സി​ഐ​യി​ലേ​ക്ക് മ​ക​ന്‍ ജ​യ് ഷാ​യു​ടെ വ​ര​വ്.

Comments